Monday, July 14, 2008

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത് രാജ്യത്തെക്കുറിച്ചാണ്, രാജ്യസ്നേഹത്തെക്കുറിച്ചാണ്...

ഇന്ന് കേരളത്തില്‍ കത്തിപ്പടരുന്ന പാഠപുസ്തക വിവാദത്തോട് അനുബന്ധിച്ച ചില ചിന്തകളാണ് ഇവിടെ...

ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം വിവാദം സൃഷ്ടിക്കുന്ന നാം, വളചോടിക്കപെടുന്ന ചരിത്ര ചരിത്ര വസ്തുതകളുടെ കാര്യം എത്തുമ്പോള്‍ കുറ്റകരമായ മൗനം അവലംബിക്കുകയ്യാണ്..
ഇവിടെയും അന്തിമ വിജയം നേടാന്‍ പോകുന്നത്, തങ്ങളുടെ രാഷ്ട്രീയ-മത പ്രസ്ഥാനങ്ങളില്‍ അന്ധമായ വിധേയത്വം പുലര്‍ത്തുന്ന, രാജ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത ഒരു പുതിയ തലമുറ ഇവിടെ വളര്‍ന്നു വരണം എന്നാഗ്രഹിക്കുന്ന ചില 'നികൃഷ്ടജീവികള്‍ ' തന്നെയാണ്...

-------------------------------------------------

ഭാരതത്തിലെ പാഠ പുസ്തകകങ്ങളില്‍ എല്ലാം ജീവാത്മാവായി നിലനില്‍ക്കേണ്ട 'രാഷ്ട്ര ബോധം' അല്ലെങ്കില്‍ 'രാജ്യസ്നേഹം' മറ്റു പല താല്‍പര്യങ്ങളുടെ പേരിലും നമ്മുടെ 'വിദ്യാഭാസ വിചക്ഷണന്മാര്‍' ബലികഴിക്കുകയാണ്. ഒരിക്കലും ക്ഷമിക്കാന്‍ ആകാത്ത ഒരു തെറ്റാണ് അത് ......

ലോകത്തിലെ വേറെ ഏതൊരു രാഷ്ട്രത്തിന്‍റെയും കര്യമെടുത്തു പരിശോധിച്ചു നോക്കുക. അക്ഷരാഭ്യാസം എന്ന ലകഷ്യത്തിനൊപ്പം അവര്‍ ദേശീയതയുടെ, ദേശ സ്നേഹത്തിന്റെ കണികകള്‍ കൂടി വിദ്യാര്‍ഥി മനസ്സുകളിലേക്ക് കടത്തി വിടുന്നതില്‍ അതീവമായി ശ്രദ്ധിക്കുന്നു. ഒരു അമേരികാക്കാരന് വടക്കേ അമേരിക്ക എന്ന ഭൂഘണ്ടതിനപ്പുറം എന്ത് നടക്കുന്നു എന്ന് ഒരു അറിവും ഉണ്ടായി എന്ന് വരില്ല. പക്ഷെ അവന്‍ അമേരിക്ക എന്തെന്ന് അറിയുന്നു. അമേരിക്കയുടെ ചരിത്രം അറിയുന്നു. ഭൂമിശാസ്ത്രം അറിയുന്നു. അവരുടെ സംസ്കാരത്തെ അറിയുന്നു. അവരുടെ ഭാഷയെയും, സൈന്യത്തെയും , ഖനികളെയും , ഭരണകൂടത്തെയും , നിയമങ്ങളെയും, സര്‍വതിനെയും അവര്‍ അറിയുന്നു. എന്തിന് അമേരിക്ക വരെ പോകണം. നിങ്ങള്‍ പാകിസ്ഥാന്റെ കാര്യം എടുക്കുക. തീവ്രമായ ദേശ സ്നേഹമാണ് അവര്‍ പോലും കുട്ടികളെ പഠിപ്പിക്കുന്നത്‌. എന്നാല്‍ ഇവിടെ ഇന്ത്യയില്‍, നമുക്കു മെസപ്പോറ്റൊമിയന്‍ സംസ്കാരത്തെ കുറിച്ചു അറിയാം. ഈജിപ്തിലും ഗ്രീക്കിലും ആളുകള്‍ എങ്ങനെ എണ്ണയാട്ടിയിരുന്നു എന്നും പശുക്കളെ മേച്ചിരുന്നു എന്നും അറിയാം. പക്ഷെ ഇന്ത്യയെ കുറിച്ചു ചൊദിച്ചാല്‍- ഹാരപ്പ, മോഹന്ജോദാരോ എന്ന രണ്ടു വാക്കുകള്‍ അല്ലാതെ നമുക്കു വേറെ ഒന്നുമറിയില്ല. നൂറു നൂറ്റാണ്ടുകള്‍ നിലനിന്ന, ഇപ്പോഴും ജീവിക്കുന്ന ഭാരതത്തിന്റെ അതുല്യമായ സംസ്കാരത്തെക്കുറിച്ച് അറിയില്ല. പടിഞ്ഞാറ് ദിക്കില്‍ നിന്നു സര്‍വ്വരും എന്തിന് ഭാരതത്തിലെക്കുള്ള മാര്‍ഗമാന്വേഷിച്ചിരുന്നു എന്നും അറിയില്ല. ഭാരതത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന സ്വപ്നം അലക്സാണ്ടര്‍ എന്ന വിശ്വ വിജയിയായ ചക്രവര്‍ത്തിയുടെ നിദ്രയില്‍ എന്തുകൊണ്ട് ഒരായിരം നിറക്കൂട്ടുകള്‍ തീര്‍ത്തിരുന്നു എന്നും അറിയില്ല. അറിവിന്റെ ദേവസ്ഥാനമായി വര്‍ത്തിച്ചിരുന്ന സമൃദ്ധമായിരുന്ന ഭാരതവര്‍ഷത്തെ കുറിച്ചു നമുക്കു യാതൊന്നും അറിയില്ല.

നമ്മള്‍ ഇന്നു പഠിക്കുന്ന പുസ്തകങ്ങളില്‍ ഈ രാജ്യത്തെ ആക്രമിച്ചവരും കൊള്ളയടിച്ചവരും ഇവിടെ ഭാരത പുത്രന്മാരുടെ ചോരപ്പുഴ ഒഴുക്കിയവരും എല്ലാം വീരന്മാര്‍ ആയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പണ്ട് 'വിജയനഗര സാമ്രാജ്യം' ദക്ഷിണേന്ത്യയുടെ തിലക കുറിയായി ശോഭിച്ചിരുന്ന കാലത്ത് ഡെക്കാന്‍ സുല്‍താന്മാരുമായി യുദ്ധം ഉണ്ടായി എന്നും വിജയനഗര സാമ്രാജ്യം പരാജയപ്പെട്ടു എന്നും ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. പുസ്തകങ്ങളില്‍ അവിടം കൊണ്ടു നിര്‍ത്തുകയാണ്. പക്ഷെ യുദ്ധ ശേഷം ആ സുല്‍ത്താന്മാര്‍ കാണിച്ചുകൂട്ടിയ കൊടും ക്രൂരതയുടെ കരള്‍ നോവിക്കുന്ന കഥകള്‍ പുസ്തകകങ്ങളില്‍ വിട്ടുപോയിരിക്കുന്നു. ഹംപി എന്നൊരു സ്ഥലമുണ്ട് കര്‍ണാടകയില്‍. ഡെക്കാന്‍ സുല്‍ത്താന്മാരുടെ കൊടും ക്രൂരതയുടെ നേര്‍ക്കാഴ്ചയായി വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഇന്നും നിലനില്ക്കുന്നു. അവിടെ ഓരോ കല്ലിനും ഉണ്ടാകും ഒരു കഥ പറയാന്‍. നമ്മുടെ ചരിത്ര കാരന്മാര്‍ കേള്‍ക്കാന്‍ വിട്ടുപോയ കഥകള്‍. ദക്ഷിണ ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടത്തിനു അന്ത്യം കുറിച്ച, ഡെക്കാന്‍ സുല്‍ത്താന്മാരുടെ ചോരക്കൊതിയുടെ, മരിച്ചു വീണ ലക്ഷോപലക്ഷം ഭാരത പുത്രന്മാരുടെ ആരുമാരും കേള്‍ക്കാത്ത ഒരായിരം കഥകള്‍. തുംഗഭദ്രാ നദി മൂന്നു മാസം ചുവന്നാണ് ഒഴുകിയതത്രേ....... എന്തുകൊണ്ട് നമ്മുടെ പുസ്തകകങ്ങളില്‍ ഈ ക്രൂരതകള്‍ വിട്ടുപോകുന്നു, ഔരംഗസേബുമാര്‍ ഇവിടെ ഒഴുക്കിയ ചോരയുടെ കണക്കുകള്‍ എന്തിന് നമ്മള്‍ പുസ്തകങ്ങളില്‍ നിന്നു അകത്തി നിര്‍ത്തുന്നു. ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികളില്‍ ദേശ സ്നേഹത്തിന്റെ ആഴം കൂടുകയല്ലേ ഉള്ളു.... ദേശത്തോടുള്ള അര്‍പ്പണ മനോഭാവം കൂടുകയല്ലേ ഉള്ളു... പിന്നെ എന്ത് കൊണ്ടു ഇവയെല്ലാം പാഠ പുസ്തകകങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു....

ആരെയാണ് പേടിക്കുന്നത്. ....

ഭാരത ചരിത്രം എന്നാല്‍ ബ്രിടീഷുകാര്‍ക്കെതിരെ ഇവിടെ നടന്ന സ്വാതന്ത്ര്യ സമരം മാത്രമല്ല.
അതിനും മുമ്പ്....
അതിനും മുമ്പ്, അഫ്ഗാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും മധ്യ-പൂര്‍വെഷ്യയില്‍ നിന്നും നിരന്തരമായുണ്ടായ വൈദേശിക സുല്‍ത്താന്മാരുടെ ആക്രമണങളില്‍ നിന്നും ഈ രാഷ്ട്രത്തെ കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൌഹാന്‍മാരുടെ വീരോചിതംമായ ചരിത്രം, സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യേണ്ട ചരിത്രം എന്ത് കൊണ്ടു നമ്മുടെ പാഠ പുസ്തകകങ്ങളില്‍ വെറും ഒരു ഖണ്ഡികയില്‍ ചിലപ്പോള്‍ അത് പോലും ഇല്ലാതെ മാറ്റി നിര്‍ത്തപ്പെടുന്നു... ഭാരതം ജന്മം നല്കിയ വീര പുത്രന്‍മാരില്‍, പ്രഥമ സ്ഥാനത്ത് നിര്‍ത്തേണ്ട ഛത്രപതി ശിവാജി മഹാരാജാവിന്റെ ചരിത്രം എന്തുകൊണ്ട് നമുടെ പുസ്തകകങ്ങളില്‍ ആര്‍ക്കോ വേണ്ടി മാത്രം പറഞ്ഞു പോകുന്നു. ആത്മാഭിമ്മാനം ഉള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍, അധര്‍മത്തെ വേരോടെ പിഴുതെറിയാന്‍ ശിവാജി മഹാരാജാവ് കാട്ടിതന്ന വഴിയല്ലേ നമ്മളും കുട്ടികളെ പഠിപ്പിക്കേണ്ടത്..

ആരെയാണ് പേടിക്കുന്നത്....

നമ്മുടെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത് ഈ ഭാരത ഭൂമി ജന്മം നല്കിയ വീര യോദ്ധാക്കളെ കുറിച്ചല്ലേ. ഭാരത മണ്ണിനെ കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ദേശ സ്നേഹികളെ കുറിച്ചല്ലേ. അതിന് അവര്ക്കു ഒഴുക്കേണ്ടി വന്ന ചോരയുടെ മഹത്വത്തെ കുറിച്ചല്ലേ... അല്ലാതെ ഈ നാടിനെ അടിമകളാക്കി ഭരിച്ച ബാബര്‍മാരെയും, അക്ബര്‍മാരെയും, ഔരംഗസീബ്മാരെയും മഹത്വവല്‍ക്കരിക്കുന്ന ചരിത്രമല്ല. അവരെല്ലാം ഇവിടെ തകര്‍ത്തെറിഞ്ഞ ക്ഷേത്രങ്ങളുടെ, വേദ വിദ്യാലയങ്ങളുടെ, അമൂല്യ ഗ്രന്ഥങ്ങളുടെ കണക്കുകള്‍ എവിടെയാണ്..

ആരെയാണ് പേടിക്കുന്നത്....

നമ്മുടെ വിദ്യാര്‍തികള്‍ ആദ്യം ഭാരതത്തെ കുറിച്ചു പഠിക്കട്ടെ... ഈ രാജ്യത്തെ ആക്രമിച്ചവരെ കൊള്ളക്കാരെന്നും ഇവിടെ ചോര പുഴ ഒഴുക്കിയവരെ കൊലപാതകികള്‍ എന്നും പഠിക്കട്ടെ. അതിനെ ചെറുത്തു നിന്ന ഭാരത പുത്രന്മാരെ ദേശ സ്നേഹികള്‍ എന്ന് പഠിക്കട്ടെ..

അല്ലാതെ കുട്ടികളെ, പേരില്‍ നിന്നു മതത്തെ അനുമാനം ചെയ്തു എടുക്കാന്‍ പഠിപ്പിച്ച്, ഭാരത മണ്ണിനെ മണ്ണിനെ വെട്ടി മുറിക്കാന്‍ കൂട്ട് നിന്ന ഒരു പ്രധാന മന്ത്രിയുടെ ജല്പനങ്ങളും പഠിപ്പിച്ച് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന 'മഹത്തായ' സാമുദായിക പരിവര്‍ത്തനം എന്താണെന്ന് മനസ്സിലാകുന്നതെയില്ല......

പോട്ടെ .....ആ പുസ്തകത്തോട് ഞാനും യോജിക്കാന്‍ തയ്യാറാണ്.. വിവാദമായ പാഠ ഭാഗത്തില്‍ ഈ ഒരു വരി കൂടി ചേര്‍ക്കാന്‍ അവര്‍ തയ്യാറായാല്‍... കുട്ടിയുടെ അച്ഛന്‍ ഹെഡ്മാസ്ടരോട് പറയുന്നതായുള്ള ഈ ഒരു വരി കൂടി .. .......
"സാര്‍, മത ചിന്തകള്‍ക്കുമപ്പുറം, ജാതിചിന്തകള്‍ക്കുമപ്പുറം, ഭാഷാ ചിന്തകള്‍ക്കുമപ്പുറം എന്‍റെ മകനില്‍ വളരേണ്ടത് അവനു ജന്മമേകിയ ഈ ഭാരത ഭൂമിയോടുള്ള കടപ്പാടാണ്. അര്‍പ്പണ മനോഭാവമാണ്, അതിരു കവിഞ്ഞൊഴുകുന്ന രാജ്യ സ്നേഹമാണ്.. "


ഭാരത മാതാവ് വിജയിക്കട്ടെ...!!!




---------------
നിരഞ്ജന്‍

2 comments:

Unknown said...

പാകിസ്ഥാനിലെ കാര്യത്തേക്കുറിച്ചു പറഞ്ഞപ്പോളാണോർത്തത് - അഞ്ചാറു വർഷം മുമ്പ് യാഹൂചാറ്റ്‌റൂമിൽ വച്ച് വ്യത്യസ്തസമയങ്ങളിൽ രണ്ടു പാകിസ്ഥാനി ചെറുപ്പക്കാരുമായി പരിചയപ്പെടാൻ പറ്റിയിരുനു. രണ്ടുപേർക്കും ഏതാണ്ട് ഒരേ പ്രായം . അന്ന്‌ ഏതാണ്ട്‌ ഇരുപത്‌ - ഇരുപത്തൊന്ന്‌ - ഒക്കെ. നല്ല വിവരം - മാന്യമായ സംസാരം - പറഞ്ഞുപറഞ്ഞുവന്ന്‌ ‘നമ്മൾ ഒന്നായിരുന്ന’ആ കാലത്തേക്കുറിച്ചൊക്കെ പറഞ്ഞുതുടങ്ങിയപ്പോഴാണ് - രണ്ടുപേർക്കും അതേപ്പറ്റിയൊന്നും യാതൊരു പിടിപാടുമില്ല. ബ്രിട്ടീഷ് ഭരണം - വിഭജനം - ഒന്നിനേക്കുറിച്ചും എത്തും പിടിയുമില്ല. അവരുടെ ചരിത്രമാരംഭിക്കുന്നത്‌ 1947 മുതൽക്കാണ്. അതിനുമുമ്പ്‌ ഒരു വലിയ ശൂന്യതയാണ്!

അഹങ്കാരി... said...

നിരഞ്ജന്‍,

ഒന്നു പരിചയപ്പെടാന്‍ താല്പര്യമുണ്ട്...

ദയവായി താങ്കള്‍ എനിക്കൊരു മെയിലയയ്ക്കുമോ?,

മെയില്‍ ഐഡി വേണ്ട, ഇവിടെ അയച്ചാല്‍ മതി
അഹങ്കാരീസ് പേഴ്സണല്‍ മെയില്‍

താങ്കളുടെ ആശയവുമായി യോജിക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയുവാനാണ്.

അതിനു ശേഷം ദയവായി ഈ കമന്റ് ഡിലീറ്റ് ചെയ്തേക്കൂ..

എന്റെ ബ്ലോഗ്ഗ് : അഹങ്കാരം