Tuesday, March 31, 2009

ഭാരതം ഇന്നും ജീവിക്കുന്നു



ചരിത്ര പുസ്തകത്തിന്റെ താളുകളില്‍ നാം ഒരുപാട് സംസ്കാരങ്ങളെ കുറിച്ച് പഠിച്ചു. മെസപ്പോറ്റൊമിയന്‍ സംസ്കാരത്തെ കുറിച്ച്, റോമന്‍ സംസ്കാരത്തെ കുറിച്ച്, ഈജിപ്ഷ്യന്‍സംസ്കാരത്തെ കുറിച്ച്... അങ്ങനെയങ്ങനെ ഒരുപാട് സംസ്കാരങ്ങള്‍.. ആ സംസ്കാരങ്ങള്‍ എല്ലാം ഇന്ന് എവിടെയാണ്. ഇന്നത്തെ തലമുറയ്ക്ക് ഓര്‍ക്കാന്‍ ഒരു പേര് മാത്രം ശേഷിപ്പിച്ച് അവയെല്ലാം എന്നെന്നേയ്ക്കുമായി അസ്തമിച്ചു...

എന്നാല്‍ ഭാരതം...

നൂറു നൂറ്റാണ്ടുകള്‍ നില നിന്ന ആ സംസ്കാരം... ഇന്നും ജീവിക്കുന്ന ഭാരതം... അത്ഭുതമായ, അത്യത്ഭുതമായ എന്‍റെ ജന്മരാജ്യം...

അതിനെക്കുറിച്ച് 1897 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്‍ കൊളംമ്പോയില്‍ ചെയ്ത ഉജ്വലമായ പ്രസംഗത്തിന്‍റെ പ്രസിദ്ധമായ തര്‍ജിമയില്‍ നിന്ന് ചില വരികള്‍....



ആ യുവ സന്യാസിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്‍പില്‍, ശിരസ്സ്‌ നമിച്ചുകൊണ്ട്.....






"യവനരുടെ പെരുമ്പറ മുഴങ്ങുമ്പോള്‍ ഭൂമി വിറ കൊണ്ട കാലമുണ്ടായിരുന്നു. എന്നാല്‍ യവനരുടെ ആ പ്രാചീന രാജ്യം ഇന്ന് പറയാന്‍ ഒരു കഥ ബാക്കി വയ്ക്കാതെ ഈ ഭൂമുഖത്ത് നിന്നും മാഞ്ഞു മറഞ്ഞു. ഇഹ ലോകത്തില്‍, അഭികാമ്യമായതെന്തിനും മുകളില്‍ റോമന്‍ കഴുകന്‍ ചിറകുവിരിച്ചു പാറിപ്പറന്ന കാലമുണ്ടായിരുന്നു. റോമിന്‍റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഭൂമി പ്രകമ്പനം കൊണ്ടിരുന്നു, എന്നാല്‍ ഇന്നോ, ആ ക്യാപ്പിട്ടോളിയന്‍ കുന്നുകള്‍ നാശത്തിന്റെ കൂമ്പാരങ്ങളാണ്. സീസര്‍ ചക്രവര്‍ത്തിമാര്‍ ചെങ്കോല്‍ പിടിച്ചിരുന്നിടത്ത് ചിലന്തിവല കെട്ടുന്നു. അതുപോലെ കീര്‍ത്തി നേടിയ പല രാഷ്ട്രങ്ങളും ഭൂതലത്തില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. പക്ഷെ ഭാരതം ഇന്നും ജീവിക്കുന്നു. നാം ഭാരതീയര്‍ ഇന്നും ജീവിക്കുന്നു. ആയിരമായിരം കൊല്ലങ്ങളായി ചിന്തിച്ചു ചിട്ടപ്പെടുതിയതും പാകപ്പെടുതിയതുമായ അതേ നിയമങ്ങള്‍ ഇന്നും ഇവിടെ നിലവിലുണ്ട്..."




സമ്പൂര്‍ണമായ പ്രസംഗം ഇവിടെ വായിക്കാം....



---------
നിരഞ്ജന്‍


No comments: